എസ്എന്‍എം ടൈംസ് പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: വിദ്യാലയങ്ങളില്‍ നിന്നും പുറത്തിറക്കുന്ന പത്രങ്ങള്‍ കേവലം വിദ്യാലയങ്ങള്‍ക്കുള്ളിലെ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പൊതുസമൂഹത്തിലെ കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രശസ്ത ചെറുകഥാകൃത്ത് റഷീദ് പരപ്പനങ്ങാടി. പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ് സ്‌കൂള്‍ പുറത്തിറക്കിയ എസ്എന്‍എംടൈംസ് പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ലത്തീഫ് മദനി, പിടിഎ പ്രസിഡന്റ് മുഹമ്മദ് റാഫി, പ്രിന്‍സിപ്പള്‍ ജാസ്മിന്‍, ഹെഡ്മിസ്ട്രസ് മുല്ലബീവി, സ്റ്റാഫ് സെക്രട്ടറി ഇ ഒ അന്‍വര്‍, സതീഷ് തോട്ടത്തില്‍, വിനയന്‍ പാറോല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.