Section

malabari-logo-mobile

നന്മയുടെ മാക്രി സംഗീതവുമായി എസ്‌എന്‍എംഎച്ച്‌എസ്‌എസ്സുകാര്‍ കോഴിക്കോട്ടേക്ക്‌

HIGHLIGHTS : പരപ്പനങ്ങാടി: സോഷ്യല്‍ നീഡിയയിലെ ചില ചതിക്കുഴികളില്‍പ്പെടുന്ന കൗമാരങ്ങളെ ശരിയും തെറ്റും ഓര്‍മിപ്പിച്ച്‌ കൊണ്ട്‌ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്...

snmhss pgdiപരപ്പനങ്ങാടി: സോഷ്യല്‍ നീഡിയയിലെ ചില ചതിക്കുഴികളില്‍പ്പെടുന്ന കൗമാരങ്ങളെ ശരിയും തെറ്റും ഓര്‍മിപ്പിച്ച്‌ കൊണ്ട്‌ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാക്രിസംഗീതം മലപ്പുറത്തുനിന്ന്‌ ഒന്നാംസ്ഥാനവും കൈയ്യടിയും നേടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക്‌.

പരപ്പനങ്ങാടി എസ്‌എന്‍എം ഹൈസ്‌ക്കൂള്‍ തുടര്‍ച്ചയായി ആറാം തവണയാണ്‌ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച്‌ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്‌.

sameeksha-malabarinews

ബിപിന്‍ദാസ്‌ പരപ്പനങ്ങാടി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന മാക്രിസംഗീതത്തിലെ പ്രധാന കഥാപാത്രമായ കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയായ അഭിജിത്ത്‌ ആണ്‌.

അഞ്‌ജലി, ശ്രീലേഖ,ആരതി,എംകെ അശ്വതി, ഹരിത ഉണ്ണി, അശ്വതി കൃഷ്‌ണ, അഭിരാമി,ഷിംന,വിഷ്‌ണു, അഭിഷേക്‌, ഷിഖില്‍ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. സ്‌കൂളില്‍ കളര്‍പെന്‍സില്‍ എന്ന പേരില്‍ കുട്ടികളുടെ തിയ്യേറ്ററും പ്രവര്‍ത്തിക്കുന്നുണ്ട്‌. അവധിക്കാലങ്ങളില്‍ കേരളത്തില്‍ പലയിടങ്ങളിലും ഈ സംഘം നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്‌. മലപ്പുറം ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മലയാള നാടകത്തില്‍ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!