Section

malabari-logo-mobile

വെള്ളാണിപ്പാടത്ത് വിത്തെറിഞ്ഞ് വിളവെടുത്ത് എസ്എന്‍എം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ

HIGHLIGHTS : പരപ്പനങ്ങാടി : വെള്ളാണിപാടത്തിന്റെ ഗൃഹാതുരത്തം മുണര്‍ത്തി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ പൂര്‍വ്വപ്രതാപം വിദ്യാര്‍ത്ഥികള്‍ വിളയിച്...

snmhssപരപ്പനങ്ങാടി : വെള്ളാണിപാടത്തിന്റെ ഗൃഹാതുരത്തം മുണര്‍ത്തി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ പൂര്‍വ്വപ്രതാപം വിദ്യാര്‍ത്ഥികള്‍ വിളയിച്ചെടുത്തു.

പതിറ്റാണ്ടുകള്‍ മുമ്പ് നെല്ലും പച്ചക്കറികളും സംഭാവന ചെയ്ത വെള്ളാണിപാടം എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ തിരുമുറ്റമായതോടെ പടിയിറങ്ങിയ പച്ചക്കറി കൃഷിയെ വിദ്യാലയത്തിലെ എന്‍എസ്എസ് യൂനിറ്റാണ് തിരിച്ച് പിടിച്ചത്. ചെരങ്ങ, കക്കരിക്ക, വെണ്ട, കൈപ്പ, വെള്ളരി തുടങ്ങിയ ഇനങ്ങളില്‍ വിളവെടുപ്പിന്റെ നൂറു മാര്‍ക്കു വാങ്ങി വിദ്യാര്‍ത്ഥികള്‍ നാടിന്റെ ആശീര്‍വാദമേറ്റുവാങ്ങി. വെളളത്തിലും മണ്ണിലും ഹരിത ജീവന്റെ കിളിര്‍പ്പ് മുളകള്‍ തെരഞ്ഞ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ മനസില്‍ വിരിഞ്ഞ പ്രത്യാശക്ക് അധ്യാപകര്‍ പ്രോല്‍സാഹനം നല്‍കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, സഹര്‍ശത എന്നിവര്‍ ലീഡറായ അമ്പതംഗ സംഘമാണ് സേവന അധ്യയനത്തിന് വിത്തെറിഞ്ഞത്.

sameeksha-malabarinews

വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പികെഎം ജമാല്‍, കൃഷി ഓഫീസര്‍ രത്‌നാകരന്‍, പിടിഎ പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, വൈസ് പ്രസിഡന്റ് സജ്‌ന, പ്രിന്‍സിപ്പല്‍ ഇപി അബ്ദുറഹ്മാന്‍, മാനേജര്‍ അബ്ദുല്‍ ലത്വീഫ് മദനി, പ്രധാന അധ്യാപകന്‍ പോള്‍, അബ്ദുറസാഖ് മല്ലപ്പാട്ട്, പി ഒ മൂഹമ്മദ് റാഫി എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!