പരപ്പനങ്ങാടി കോടതിമുറിയില്‍ പാമ്പിനെ   കണ്ടത് പരിഭ്രാന്തി സൃഷ്ട്ടിച്ചു

Untitled-1 copyപരപ്പനങ്ങാടി:കോടതിയിലെ ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടത് ജീവനക്കാരെ ഭീതിയിലാഴ്ത്തി. പരപ്പനങ്ങാടി മജിശ്രേട്ട് കോടതിയിലാണ്കേസുകളുമായി ബന്ധപ്പെട്ട ഫയല്‍ പരതു ന്നതിനിടയിലാണ്  ഫയലുകള്‍ക്കിടയിലൂടെ  ഇഴയുന്ന  വിഷ പാമ്പിനെ കണ്ടത്. കോടതിനടപടികള്‍ തുടരുന്നതിനിടയിലാണ് പാമ്പ്‌ പ്രത്യകഷപ്പെട്ടത്‌.  ഇതിനെ പിടികൂടാനായി പാമ്പ്‌ പിടുത്തക്കാരെ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. പിന്നീട്  പോലീസെത്തിഇതിനെ തല്ലികൊല്ലുകയായിരുന്നു.