Section

malabari-logo-mobile

ഒളിക്യാമറ: സൃമിതി ഇറാനിയുടെ പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍

HIGHLIGHTS : പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വസ്ത്രം വാങ്ങാനെത്തിയ കടയിലെ ഡ്രസ്സിങ് റൂമിനുള്ളില്‍ ഒളി ക്യാമറ കണ്ടെത്തിയ സംഭവത്തില്‍

Smriti Irani--621x414പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വസ്ത്രം വാങ്ങാനെത്തിയ കടയിലെ ഡ്രസ്സിങ് റൂമിനുള്ളില്‍ ഒളി ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുണിക്കടയിലെ നാലുപേരെ അറസ്റ്റ് ചെയ്തത്. നാലുമാസത്തോളമായി വസ്ത്രശാലയില്‍ സ്ഥാപിച്ച ക്യാമറയില്‍ ഒട്ടേറെ പേരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് വിവരം.

മന്ത്രിയുടെ പരാതി അന്വേഷിക്കാനായി െ്രെകംബ്രാഞ്ചിനെ ചുമതല ഏല്‍പ്പിച്ചതായി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അറിയിച്ചു. അവധി ആഘോഷിക്കാനായി കുടുംബസമേതം ഗോവയിലെത്തിയപ്പോഴാണ് മന്ത്രിക്ക് ദുരനുഭവം ഉണ്ടായത്. ഗോവയിലെ കാന്‍ഡോളിമിലുള്ള ഫാബ് ഇന്ത്യയുടെ ഷോറൂമിലായിരുന്നു ഒളിക്യാമറ.

sameeksha-malabarinews

മന്ത്രി വസ്ത്രം മാറുന്നതിനിടയില്‍ ക്യാമറുടെ ലെന്‍സ് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് ഗോവയില്‍ പ്രാദേശിയ ബിജെപി നേതാവിനെയും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ഒളി ക്യാമറ പിടിച്ചെടുത്തു.

ക്യാമറ ഷോറൂം മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുകയായിരുന്നു. ക്യാമറ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ റെക്കോര്‍ഡ് ചെയ്തതായും പോലീസ് കണ്ടെത്തി. സംഭവസമയം മാനേജര്‍ അവധിയിലായിരുന്നു. അതേസമയം, ഷോറൂമിലെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഘടിപ്പിച്ചതാണ് ക്യാമറയെന്നും ഡ്രസ്സിങ് റൂമിലെ ദൃശ്യങ്ങള്‍ അതില്‍ ഇല്ലെന്നും ഷോറൂം ജീവനക്കാരന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!