Section

malabari-logo-mobile

വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി മോട്ടറോള

HIGHLIGHTS : മോട്ടറോള നൂതന സൗകര്യങ്ങളോട് കൂടിയുള്ള വില കുറഞ്ഞ സ്മാര്‍ട്ട ഫോണായ മോട്ടോ ജി പുറത്തിറക്കി. 180 ഡോളറാണ് മോട്ടോ ജിയുടെ വില. ബുധനാഴ്ച ബ്രസീലിലാണ് മോട്ട...

motorolaമോട്ടറോള നൂതന സൗകര്യങ്ങളോട് കൂടിയുള്ള വില കുറഞ്ഞ സ്മാര്‍ട്ട ഫോണായ മോട്ടോ ജി പുറത്തിറക്കി. 180 ഡോളറാണ് മോട്ടോ ജിയുടെ വില. ബുധനാഴ്ച ബ്രസീലിലാണ് മോട്ടോജി അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സ്ഥാനം ഉറപ്പികുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോട്ടോജി എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന കാര്യത്തെ കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. മോട്ടറോളയുടെ ഔദേ്യാഗിക വെബ്‌സൈറ്റുകള്‍ വഴിയായിരിക്കും ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഇതി് എത്തുക. ഇന്ത്യന്‍ വിപണിയില്‍ ഈ കിടിലന്‍ സ്മാര്‍ട്ട് ഫോണിന്റെ വില ഏകദേശം 12,000 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കും.

ആന്‍ഡ്രോയിഡ് 4.3 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 2014 ജനുവരിയോട് കൂടി ആന്‍ഡ്രോയിഡിന്റെ 4.4 വേര്‍ഷന്‍ പുറത്തിറക്കുമെന്നും കമ്പനി അിറയിച്ചിട്ടുണ്ട്. ഡുവല്‍ സ്വിമ്മാണ് ഇതിന്. 4.5 ഇഞ്ച്് എച്ച്ഡി എഡ്ജ് ടു എഡ്ജാണ് ഡിസ്‌പ്ലേ. 720*1280 പിറ്റ്‌സെലില്‍ ഗോറില്ലാ ഗ്ലാസ് 3 സ്‌ക്രീനും, 1.2 ജിഎസ്സ്‌സെഡ് ക്വാല്‍ക്കം സ്‌നാക്ക് ഡ്രാഗണും 400 (ക്വാര്‍ട്ടക്‌സ് – എ 7) ക്വാഡ് കോര്‍ പ്രൊസ്സസറും എല്‍ഇഡി ഫ്‌ളാഷോടുകൂടിയ അഞ്ച് മെഗാ പിക്‌സെല്‍ ക്യാമറയും 1.3 ഫ്രണ്ട് ക്യാമറയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രതേ്യകതകള്‍. കൂടാതെ വാട്ടര്‍ റെസിസ്റ്റന്‍ഡ് നാനോ കോട്ടിങ്ങും മോട്ടോജിയുടെ മറ്റൊരു പ്രതേ്യകതയാണ്. ഇതിന്റെ ബാറ്ററി 2070 mah ആ്ണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!