Section

malabari-logo-mobile

ഇനി സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് പൂട്ടും തുറക്കാം

HIGHLIGHTS : ന്യൂയോര്‍ക്ക് : പൂട്ട് തുറക്കാന്‍ താക്കോലിന് പകരം ഇനി ബ്ലൂടൂത്ത് മതിയത്രെ. അമേരിക്കന്‍ ഡിസൈന്‍ കമ്പനിയായ എഫ് യൂ സെഡ് ആണ് ഇത്തരം ഒരു വാഗ്ദാനവുമായി ര...

keyless-entry-deadboltkeyless-entry-deadboltkeyless-entry-deadboltkeyless-entry-deadboltന്യൂയോര്‍ക്ക് : പൂട്ട് തുറക്കാന്‍ താക്കോലിന് പകരം ഇനി ബ്ലൂടൂത്ത് മതിയത്രെ. അമേരിക്കന്‍ ഡിസൈന്‍ കമ്പനിയായ എഫ് യൂ സെഡ് ആണ് ഇത്തരം ഒരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പൂട്ട് തുറക്കാനും, അടയ്ക്കാനും ഇനി ബ്ലൂടൂത്ത് ആപ്ലിക്കേഷന്‍ മതി. നോക്ക് പാഡ്‌ലോക്ക് എന്ന പേരിലുള്ള താക്കോലാണ് ഇതിനു വേണ്ടി നിര്‍മ്മിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ പൂട്ട് വാങ്ങുന്നതിനോടൊപ്പം മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം. അതോടെ പൂട്ട് തുറക്കാനും അടയ്ക്കാനും ഈ ആപ്ലിക്കേഷന്‍ മതി. ഐഫോണുകളിലും, ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. പ്രതേ്യക കോഡ് ഉപയോഗിച്ച് ചാര്‍ജില്ലാതെ ഫോണ്‍ ഓഫായാലും പൂട്ട് തുറക്കാവുന്നതാണ്. എഫ് യൂ സെഡ് ഡിസൈന്‍ എന്ന കമ്പനി നിര്‍മ്മാതാക്കള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇതിന്റെ ഉത്പാദനം തുടങ്ങാനാണ് ഒരുങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!