ആറു വയസ്സുകാരിയെ പീഡിപ്പിച്ച കൗമാരക്കാരനെ നാട്ടുകാര്‍ അടിച്ച് ആശുപത്രിയിലാക്കി

രാമനാഥപുരം : ആറുവയസുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ 17കാരനായ കൗമാരക്കാരനെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തല്ലിചതച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ബൂധനാഴ്ചയാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയേയും, ആണ്‍കുട്ടിയേയും രാമനാഥപുരം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇരുവരുടെയും അപകടനില തരണം ചെയ്തിട്ടില്ല.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ ചൊവ്വാഴ്ച വൈകീട്ട് പെണ്‍കുട്ടയുടെ അയല്‍വാസിയായ ആണ്‍കുട്ടി ചോക്ലേറ്റ് വാങ്ങികൊടുത്ത് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നത്രെ. ഇതേ തുടര്‍ന്ന് പരിക്കേറ്റ് അവശയായ പെണ്‍കുട്ടിയെ കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത് പരന്നതോടെ രോഷാകുലരായ ജനങ്ങള്‍ ആണ്‍കുട്ടിയെ പിടികൂടി മര്‍ദ്ധിക്കുകയായിരുന്നു