ആറുമാസം വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നു

Untitled-1 copyദില്ലി: 24 ആഴ്‌ച വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമഭേതഗതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ തിരൂമാനിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്നതിന്‌ മുമ്പായി സംസ്ഥാനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അഭിപ്രായമാരായാന്‍ നിയമത്തിന്റെ കരട്‌ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്ത്‌ നിലവിവില്‍ നിരവധി നിബന്ധനകള്‍ക്ക്‌ വിധേയമായി മാത്രമെ ഗര്‍ഭച്ഛിദ്രം ചെയ്യാനാകു. 20 ആഴ്‌ച പ്രായമാകുന്നതുവരെയെ ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം ചെയ്യാനാകു. കുഞ്ഞിന്റ തുടര്‍വളര്‍ച്ച അമ്മക്ക്‌ ശാരീരകികമോ മാനസികമോ ആയോ രോഗാവസ്ഥക്ക്‌ കാരണമാകുമെങ്ങില്‍ ഗര്‍ഭച്ഛിദ്രം നടത്താം. ബാലത്സംഘത്തിനിരയായാല്‍, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടുണ്ടായ കുട്ടികള്‍ ജനിച്ചാല്‍ അമ്മക്ക്‌ മാനസിഘാകാതങ്ങള്‍ ഉണ്ടാവാനിടയുണ്ടായാല്‍ എല്ലാമാണ്‌ ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചിട്ടൊള്ളു.