വര്‍ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുവിനെയും ഗുരു ദര്‍ശനങ്ങളെയും വഞ്ചിച്ചു;സോണിയ

us-court-issues-summons-to-sonia-gandhi-in-1984-antisikh-riots-case_040913031949വര്‍ക്കല: വര്‍ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുവിനെയും ഗുരു ദര്‍ശനങ്ങളെയും വഞ്ചിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സമാധാനം തകര്‍ക്കുക എന്നതാണ്‌ ഇവരുടെ ഉദേശമെന്നും സോണിയ പറഞ്ഞു. ശിവഗിരി തീര്‍ഥാടക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സോണിയ.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കുന്നുവെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി. നെഹ്‌റുവിനെയും ഇന്ദിരയേയും പ്രചോദിപ്പിച്ച വ്യക്തിത്വമാണ്‌ ഗുരുവിന്റേത്‌. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി എസ്‌എന്‍ഡിപി്‌ പ്രവര്‍ത്തിച്ചു. എന്നാല്‍ എസ്‌എന്‍ഡിപിയുടെ ലക്ഷ്യങ്ങളെ ചിലര്‍ വളച്ചൊടിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങള്‍ ഗുരുധര്‍മ്മ ശക്തികൊണ്ട്‌ നേരിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌ തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി കെ ബാബു, എം പിമാരായ ജോസ്‌ കെ മാണി, സമ്പത്ത്‌, വ്യവസായി എം എ യൂസഫലി, എം ഇ എസ്‌ ചെയര്‍മാന്‍ ഡോ.ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.