കുട്ടികള്‍ക്ക്  മുഖ്യമന്ത്രിയുടെ ശിശുദിനാശംസ

തിരുവനന്തപുരം> എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ശിശുദിനാശംസ നേര്‍ന്നു. ശിശുദിനം ആഹ്ളാദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്.

ഇന്നത്തെ കുട്ടികള്‍ നാളത്തെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്നവരാണ്. വലിയ സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനുള്ള വഴി തേടാനും ഈ ദിനം പ്രചോദനമാകട്ടെ  എന്നും മുഖ്യമന്ത്രി ആശംസിച്ചു.