റിയാലിറ്റി ഷോയിലെ കന്യാസ്ത്രീയുടെ ഗാനം ഹിറ്റാകുന്നു

imagesറോം : പാടുന്നത് കന്യാസ്ത്രീ തന്നെയോ ജഡ്ജസ്സിനെയും കേള്‍വിക്കാരെയും ഒരുപോലെ ആശ്ചര്യത്തിലാക്കിയിരിക്കുന്നത് വേറാരുമല്ല സിസ്റ്റര്‍ ക്രിസ്റ്റീനയാണ്. ഇറ്റലിയിലെ പ്രസിദ്ധ റിയാലിറ്റി ഷോയായ വോയ്‌സ് ഓഫ് ഇറ്റലിയില്‍ പാടികൊണ്ടാണ് ഈ 25 കാരി ലോകം ഒട്ടുക്കും ആരാധകരെ കീഴടക്കിയിരിക്കുന്നത്.

ഈ മാസം പത്തൊമ്പതാം തിയ്യതി യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ രണ്ടരകോടിയിലധികം ആളുകളാണ് കണ്ട് കഴിഞ്ഞത്.

എന്നാല്‍ ഇതിന്റെ ഏറ്റവും ആകര്‍ഷണം എന്നത് മത്സരാര്‍ത്ഥിയെ കാണാതെ തിരിഞ്ഞിരുന്ന് പാട്ട് കേട്ടാണ് വിധികര്‍ത്താക്കള്‍ മത്സത്തിലേക്ക് മത്സരാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത് എന്നതാണ്. ഇങ്ങനെ പാട്ട് കേട്ട ശേഷം തിരിഞ്ഞു നോക്കുന്ന വിധി കര്‍ത്താക്കള്‍ മത്സരാര്‍ത്ഥി കന്യാസ്ത്രീ ആണെന്ന് കാണുമ്പോഴുള്ള ഞെട്ടലാണ് വീഡിയോയുടെ മനോഹാരിത ഒന്നുകൂടി കൂട്ടിയിരിക്കുന്നത്.

സിസ്റ്റര്‍ പാടികൊണ്ടിരിക്കെ സിസ്റ്ററെ മതിമറന്ന് പ്രോത്സാഹിപ്പിക്കുന്ന മറ്റ് കന്യാസ്ത്രീകളെയും വിഷ്വലില്‍ കാണാം.