ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു.

najmal9വേങ്ങര: ഗായകനും കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ മകനുമായ നജ്മല്‍ ബാബു(65) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വേങ്ങരയിലെ വീട്ടില്‍ വെച്ച് രാത്രി 10 മണിയോടെയാണ് അന്ത്യം.

അറുപതുകളില്‍ ആരംഭിച്ച പ്രശസ്തമായ ഹട്ടന്‍സ് ഓര്‍ക്കിസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. പിതാവ് കോഴിക്കോട് അബ്ദുള്‍ ഖാദറിനെയും മാതൃസഹോദരി ഭര്‍ത്താവ് എംഎസ് ബാബുരാജിനെയും പിന്‍തുടര്‍ന്നാണ് നജ്മല്‍ ബാബു സംഗീതലോകത്തെത്തിയത്.

പത്തുവര്‍ഷത്തോളം ഗള്‍ഫ് ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയ നജ്മല്‍ ബാബു വീണ്ടും സംഗീതത്തില്‍ സജീവമാവുകയായിരുന്നു. ഇടക്കാലത്താണ് വൃക്കരോഗം അദേഹത്തെ പിടികൂടിയത്.

മതാവ്: പരേതയായ ആച്ചുമ്മ. ഭാര്യ: സുബൈദ. മക്കള്‍: ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍:കോയ,സഫീറ. സഹോദരങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്‍, സീനത്ത് നവാസ്, നസീമ നിസ്താര്‍.