ഗായകന്‍ മനോജ്‌ കൃഷ്‌ണന്‍ അന്തരിച്ചു

manojkrishnanപ്രശസ്‌ത ഗായകന്‍ മനോജ്‌ കൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന അദേഹം ഇന്ന്‌ രാവിലെ പത്തരയോടെയാണ്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്‌. സംസ്‌ക്കാരം വ്യാഴാഴ്‌ച പാലക്കാട്‌ നടക്കും.

തിരകള്‍ക്കപ്പുറം, സുഭദ്രം, ശുദ്ധമദ്ദളം തുടങ്ങി ഒമ്പതോളം ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. സംഗീതജ്ഞരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എസ്‌.പി വെങ്കിടേഷ്‌, യൂസഫലി കച്ചേരി, മോഹന്‍ സിത്താര, ബോംബേ രവി, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പവും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ദൂരദര്‍ശനിലും ഗാനമേളകളിലും സജീവമായ അദേഹം നിരവധി ഭക്തി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌.