Section

malabari-logo-mobile

സിംഗപ്പൂര്‍ ജോലി തട്ടിപ്പ്‌; നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി

HIGHLIGHTS : മലപ്പുറം: സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയതായി സൂചന. സിംഗപ്പൂരിലെ ബേക്കറിയി...

Untitled-1 copyമലപ്പുറം: സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയതായി സൂചന. സിംഗപ്പൂരിലെ ബേക്കറിയില്‍ സെയില്‍സ്‌മാനായി ജോലി ലഭിക്കാന്‍ വെറും 8,000 രൂപ നല്‍കിയാല്‍ മതിയെന്ന്‌ വിശ്വസിപ്പിച്ച്‌ ജില്ലയിലെ വിവിധയിടങ്ങളിലെ അഭ്യസ്‌തവിദ്യരില്‍ നിന്ന്‌ പണം തട്ടിയെടുത്തതായാണ്‌ പരാതിയുയരുന്നത്‌.

ട്രെയിന്‍,ബസ്‌ യാത്രകള്‍ക്കിടയിലും ഫോണ്‍ മുഖാന്തിരവും ഓരോരുത്തരായി പരിചയപ്പെട്ടാണ്‌ സംഘം പണം തങ്ങളുടെ അക്കൗണ്ടിലെത്തിക്കുന്നത്‌. 4000 രൂപ വീതം വിസക്കും മെഡിക്കലിനുമെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ പണം തട്ടുന്നത്‌. ഇത്തരത്തില്‍ കോട്ടക്കലിലെ സമീപ പ്രദേശങ്ങളായ ആലിക്കല്‍,ആലിന്‍ചുവട്‌, സ്വാഗതമാട്‌,ചിനക്കല്‍ എന്നിവിടങ്ങളിലെ 70 ഓളം പേര്‍ക്ക്‌ തുക നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇരകള്‍ പണം നിക്ഷേപിച്ച അക്കൗണ്ട്‌ നിലവില്‍ റദ്ദാക്കിയതായി തെളിഞ്ഞിട്ടുണ്ട്‌. ബന്ധപ്പെടാന്‍ തന്ന ഫോണ്‍ നമ്പര്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുകയാണ്‌.

sameeksha-malabarinews

ഏകദേശം ഒരു മാസം മുമ്പാണ്‌ ഇരകള്‍ക്ക്‌ പണം നഷ്ടപ്പെട്ടത്‌. നഷ്ടപ്പെട്ട പണം പതിനായിരത്തില്‍ താഴെ ആയതിനാലും മാനഹാനി ഭയന്നും പൊലീസില്‍ പരാതിപ്പെടാന്‍ ഇരകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ജില്ലക്കു പുറത്തും സംഘം ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതായും സംശയിക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!