Section

malabari-logo-mobile

സൈഡിംഗ്‌ സ്‌പ്രിംഗിന്‌ സാക്ഷിയായി മംഗള്‍യാന്‍

HIGHLIGHTS : ഫ്‌ളോറിഡ: കോടിക്കണക്കിന്‌ വര്‍ഷത്തിനിടെ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസത്തിന്‌ മംഗള്‍യാന്‍ സാക്ഷിയായി. സൈഡിംഗ്‌ സ്‌പ്രിംഗ്‌ എന്ന വാല്‍നക്ഷത്...

cats2ഫ്‌ളോറിഡ: കോടിക്കണക്കിന്‌ വര്‍ഷത്തിനിടെ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസത്തിന്‌ മംഗള്‍യാന്‍ സാക്ഷിയായി. സൈഡിംഗ്‌ സ്‌പ്രിംഗ്‌ എന്ന വാല്‍നക്ഷത്രത്തെ ഇന്നലെ രാത്രി 11.57 ഓടുകൂടിയാണ്‌ ചൊവ്വയുടെ സമീപത്തുകൂടി കടന്നു പോയത്‌. നേരത്തെ അറിഞ്ഞതിനാല്‍ ഇന്ത്യയുടെ ചൊവ്വാപര്യവേഷണ പേടകം മംഗള്‍യാന്റെ ഭ്രമണപഥം മാറ്റിയിരുന്നു. ചെവ്വയില്‍ നിന്ന്‌ 1,39,500 കിലോമീറ്റര്‍ ദൂരത്തിലാണ്‌ വാല്‍നക്ഷത്രം കടന്നുപോകുന്നത്‌.

സൈഡിംഗ്‌ സ്‌പ്രിംഗിന്റെ വേഗത 56 കിലോമീറ്ററായിരുന്നു. വാല്‍നക്ഷത്രം കടന്നുപോകുമ്പോള്‍ നിരീക്ഷിക്കുന്നതിനു പഠിപ്പിക്കുന്നതിനുമായി മംഗള്‍യാന്‍ ഉള്‍പ്പെടയുള്ള പര്യവേഷണ പേടകങ്ങളെ രാജ്യങ്ങള്‍ സജ്ജമാക്കി തീര്‍ത്തിരുന്നു. പ്രപഞ്ചം ഉണ്ടായ കാലത്തു തന്നെ രൂപപ്പെട്ടതാണ്‌ ഈ വാല്‍നക്ഷത്രം എന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. കോടാനുകോടി വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ്‌ വാല്‍നക്ഷത്രം സൗരയൂഥത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. ഓസ്‌ട്രേലിയയിലെ സൈഡിംഗ്‌ സ്‌പ്രിംഗ്‌ വാനനിരീക്ഷണ കേന്ദ്രമാണ്‌ വാല്‍നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്‌.

sameeksha-malabarinews

ഈ വാല്‍നക്ഷത്രത്തില്‍ നിന്ന്‌ പുറത്തു വിടുന്ന പൊടിപടലങ്ങള്‍ മംഗള്‍യാന്റെ എഞ്ചിന്‌ തകരാറുണ്ടാക്കുമെന്ന്‌ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ മംഗള്‍യാന്റെ ദിശ ഐഎസ്‌ആര്‍ഒ മാറ്റിയതിനാല്‍ മംഗള്‍യാന്‍ സുരക്ഷിതമാണ്‌.

മംഗള്‍യാനിലെ മീഥെയിന്‍ സെന്‍സര്‍ എന്ന ഉപകരണത്തിലൂടെ വാല്‍നക്ഷത്രത്തിലെ കാര്‍ബണിക തന്മാത്രകളെ കുറിച്ചും ജലസാന്നിധ്യത്തെക്കുറിച്ചും പഠനം നടത്താന്‍ കഴിയുമെന്നാണ്‌ ഐഎസ്‌ആര്‍ഒ വ്യക്തമാക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!