ശ്രുതി ഹസനും സൂര്യയും വീണ്ടും

Shruti Haasan And Surya Looking At Cameraവീണ്ടും ശ്രുതി ഹസനും സൂര്യയും ഒന്നിച്ചഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. സൂര്യയുടെ പൊലീസ് വേഷ ചിത്രമായ സിംങ്കത്തിന്റെ മൂന്നാം പതിപ്പിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് കേള്‍ക്കുന്നത്

സിങ്കം 3ലെ ഒരു നായികയുടെ വേഷം അവതരിപ്പിക്കണമെന്ന ആവശ്യവുമായി ചിത്രത്തിന്റെ സംവിധായകനായ ഹരി ശ്രുതിയെ ചെന്ന് കണ്ടിരുന്നതായി താരത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.

ഇതിന് മുമ്പ് സൂര്യ നായകനായ ‘ഏഴാം അറിവ്’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലൂടെയാണ് തമിഴ് സിനിമകളില്‍ ശ്രുതി നായികയാകുന്നത്. നിലവില്‍ വിജയ് കേന്ദ്ര കഥാപാത്രമാകുന്ന പുലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുമായി കാംബോഡിയയിലാണ് ശ്രുതി.

സിങ്കം3 ല്‍ അനുഷ്‌കയേയും നായികയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഇറങ്ങിയ രണ്ട് ചിത്രത്തിലും (സിങ്കം, സിങ്കം2) അനുഷ്‌കയായിരുന്നു സൂര്യയുടെ നായിക. വിക്രം കുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് സൂര്യ ഇപ്പോള്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഹരിയുടെ ചിത്രത്തില്‍ അഭിനയിക്കും.