റഷീദ്‌ പരപ്പനങ്ങാടിയുടെ കഥാസമാഹാരം പ്രകാശിപ്പിച്ചു

rasheed parappanangadiപരപ്പനങ്ങാടി: ചെറുകഥാകൃത്ത്‌ റഷീദ്‌ പരപ്പനങ്ങാടിയുടെ ‘നഷ്ടമാകുന്ന വിലാസം’ എന്ന കഥാ സമാഹാരം പരപ്പനങ്ങാടിയിലെ സുഹൃത്ത്‌ സദസ്സില്‍ പ്രകാശിപ്പിച്ചു. കഥാകൃത്ത്‌ പുറമണ്ണൂര്‍ ടി.മുഹമ്മദാണ്‌ പ്രകാശനം ചെയ്‌തത്‌.

വി. ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്‌ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ഡോ.ഷാജഹാന്‍, സി പി വത്സന്‍, എന്നിവര്‍ സംസാരിച്ചു. റഷീദ്‌ പരപ്പനങ്ങാടി മറുപടി പ്രസംഗം നടത്തി.