ഒന്‍പതാം ക്ലാസ് വിദ്യാത്ഥികളൊരുക്കിയ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

short film1താനൂര്‍ : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളൊരുക്കിയ ഹൃസ്വചിത്രം ‘ടിഫിന്‍ വിത്ത് ലൗ’ (TIFFIN WITH LOVE) അവതരണത്തിലെ പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകുന്നു.

സംവിധാനവും, നിര്‍മ്മാണവും, കഥയും സംഭാഷണവും തുടങ്ങിയ മറ്റ് സാങ്കേതിക വിദ്യകളൊക്കെ പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇരുപത് മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഏഴ് വിദ്യാര്‍ത്ഥികളടങ്ങിയ സംഘം ഒറ്റ ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ആഗോളവല്‍ക്കരണ ഫലമായി ഉടലെടുത്ത പുതുതലമുറയിലെ വിദ്യാര്‍ത്ഥികളുടെ ജീവിതരീതികള്‍ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥാതന്തു.short film 2

താനൂര്‍ എം.ഇ.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അമല്‍ റോഷന്‍, അരുണ്‍ രവീന്ദ്രന്‍, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഷംവീന്‍, ശരത്, വസീദ, റയാന്‍ എന്നിവരാണ് പിന്നണിയിലെ പ്രവര്‍ത്തകര്‍.