അവാര്‍ഡുകള്‍ വാരിക്കൂട്ടി റഫീഖ് മംഗലശേരിയുടെ ‘ജയഹെ’

തൃശൂര്‍: ഈ വര്‍ഷത്തെ ഭരത് പിജെ ആന്റണി ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്രസ്വ ചിത്രത്തിന്റേതടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ‘ജയഹെ’ ശ്രദ്ധേയമായി. മികച്ച സംവിധായകനും രചയിതാവിനുമുള്ള പുരസ്‌ക്കാരം ഈ ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്ത നാടക കൃത്ത് റഫീഖ് മംഗലശേരി സ്വന്തമാക്കി. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച നടിയായി പ്രഭിത ചോലക്കാടിനെ തിരഞ്ഞെടുത്തു. മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം ജെയഹെയില്‍ അഭിനയിച്ച നിരജ്ഞനാണ്. മികച്ച എഡിറ്റിങിനുള്ള പുരസ്‌ക്കാരം മനുബാലകൃഷ്ണനും സംഗീതത്തിനുള്ള അവാര്‍ഡ് ഷമേജ് ശ്രീധറും ജയഹെയിലൂടെ നേടി.

കേവല ദേശീയതയുടെ പൊളളത്തരങ്ങള്‍ പൊളിച്ചുകാട്ടുന്ന ജെയഹെ ഏറെ കാലിക പ്രസക്തമായ വിഷയമാണ് ചര്‍ച്ച ചെയ്തത്.

ജൂണ്‍ 14 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.