ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമത്തില്‍ ഒരാള്‍ മരിച്ചു

Untitled-1 copyഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ്‌ നാടകീയ രംഗങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്‌. അന്യ സംസ്ഥാനക്കാരനായ യുവാവ്‌ പ്രകോപനം കൂടാതെ കയ്യില്‍ ഇരുമ്പുവടിയുമായെത്തി യാത്രക്കാരെയെല്ലാം നിരത്തി ആക്രമിക്കുകയായിരുന്നു.

ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകായിയരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതെസമയം ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്‌. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആക്രമണത്തിന്‌ ശേഷം കംപാര്‍ട്ട്‌മെന്റില്‍ കയറിയൊളിച്ച അക്രമിയെ റെയില്‍വെ സുരക്ഷാ സേന പിന്നീട്‌ പിടികൂടി. ഇതിനിടെ ബാബുരാജ്‌ എന്ന ആര്‍പിഎഫ്‌ ഉദ്യോഗസ്ഥനും പരിക്കേറ്റു.

റെയില്‍വേ സ്റ്റേഷനില്‍ പരാക്രമം നടത്തിയ ഇയാള്‍ മാനസികരോഗിയാണെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു.