ഷൊര്‍ണ്ണൂര്‍ കോഴിക്കോട്‌ റെയില്‍പ്പാത വൈദ്യതി ലൈന്‍ ചാര്‍ജ്ജ്‌ ചെയ്‌തു

parappananagdi,railwaystationകോഴിക്കോട്‌: വൈദുതീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഷൊര്‍ണ്ണൂര്‍ കോഴിക്കോട്‌ റെയില്‍പാതയുടെ വൈദ്യുതീകരണത്തിന്റെ ഭാഗമായി ലൈനിലൂടെ വൈദ്യതി പ്രവഹിച്ചുതുടങ്ങി. 25000 വോള്‍ട്ട്‌ വൈദ്യതിയാണ്‌ ലൈനിലൂടെ പ്രവഹിക്കുന്നത്‌. ശനിയാഴ്‌ച വൈകീട്ടോടെയാണ്‌ ലൈന്‍ ചാര്‍ജ്ജ്‌ ചെയ്‌തത്‌. അടുത്തദിവസം തന്നെ ഇലട്രിക്‌ എഞ്ചിന്‍ ഉപയോഗിച്ച്‌ പരീക്ഷണ ഓട്ടം നടത്തും.
ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ സബ്‌സേറ്റേഷനില്‍ നിന്നാണ്‌ വൈദ്യതി ചാര്‍ജ്ജ്‌ ചെയ്‌തിരിക്കുന്നത്‌. തിരൂര്‍ എലത്തൂര്‍ സബ്‌സ്‌റ്റേഷനുകളുടെ പണി പൂര്‍ത്തിയാകുന്നതോടെ ഇവിടെ നിന്നും വൈദ്യുതി ലഭ്യമായിത്തുടങ്ങും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോഴിക്കോട്‌ ജനശതാബ്ദി എക്‌സ്‌പ്രസ്സ്‌, തൃശ്ശൂര്‍ കോഴിക്കോട്‌ പാസഞ്ചറുകളായിരിക്കും വൈദ്യുതി എഞ്ചിനുപയോഗിച്ച്‌ ഓടുക.