Section

malabari-logo-mobile

മോട്ടോര്‍ വാങ്ങി; ചെക്ക് നല്കാമെന്ന് പറഞ്ഞ് കടയിലെ ജീവനക്കാരനെ കൂടെക്കൂട്ടി സാധനവുമായി മുങ്ങി

HIGHLIGHTS : ദോഹ: വണ്ടിച്ചെക്ക് നല്കി സാധനങ്ങളെടുത്ത് കച്ചവടക്കാരെ വഞ്ചിച്ച് മുങ്ങുന്ന സംഘത്തിന് പിന്നാലെ കമ്പനികളുടെ പേരില്‍ ക്വട്ടേഷന്‍ നല്കി സാധനമെടുത്ത് വഞ്...

tumblr_inline_mfiy2axCcf1qge4f9tumblr_inline_mfiy2axCcf1qge4f9ദോഹ: വണ്ടിച്ചെക്ക് നല്കി സാധനങ്ങളെടുത്ത് കച്ചവടക്കാരെ വഞ്ചിച്ച് മുങ്ങുന്ന സംഘത്തിന് പിന്നാലെ കമ്പനികളുടെ പേരില്‍ ക്വട്ടേഷന്‍ നല്കി സാധനമെടുത്ത് വഞ്ചിക്കുന്ന സംഘവും രംഗത്ത്. മതാര്‍ ഖദീമിലെ ഒരു കടയിലാണ് കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ നല്കി സാധനമെടുത്ത് കടക്കാരെ വഞ്ചിച്ച് മുങ്ങിയത്.
ആഗസ്ത് 13-ാം തിയ്യതി രാത്രി മതാര്‍ ഖദീമിലെ അല്‍ മസാഖ് ട്രേഡിംഗിലെത്തി ഗ്രൂപ്പ് ഫൈവ് ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ നിന്നുള്ളയാളെന്ന് പരിചയപ്പെടുത്തി 13 ഗ്രൗണ്ട് ഫോഴ്‌സ് മോട്ടോറുകളുടേയും 10 പെട്രോള 6 എച്ച് പി മോട്ടോറുകളുടേയും മൂന്ന് എസ്പ 3 എച്ച് പി മോട്ടോറുകളുടേയും ക്വട്ടേഷന്‍ എടുക്കുകയായിരുന്നു. പിറ്റേന്ന് വൈകിട്ട് വീണ്ടും കടയിലെത്തിയ ഇയാള്‍ ഗ്രൗണ്ട് ഫോഴ്‌സിന്റെ 11 മോട്ടോറുകളാണ് വാങ്ങിയത്.
സാധാരണ അല്‍ മസാക്കിലെ വാഹനത്തില്‍ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കാറുള്ളതെങ്കിലും പ്രസ്തുത സമയത്ത് വാഹനങ്ങള്‍ രണ്ടും പുറത്തായതിനാല്‍ ഉപഭോക്താവിന്റെ വാഹനത്തില്‍ തന്നെ കയറ്റുകയായിരുന്നു. ബില്‍ തുകയ്ക്ക് തുല്യമായ ചെക്ക് അക്കൗണ്ടന്റില്‍ നിന്നും വാങ്ങിത്തരാമെന്ന് പറഞ്ഞ് കടയിലെ ഒരു ജീവനക്കാരനേയും കൂടെക്കൂട്ടി ആദ്യം ഡി റിംഗ് റോഡിലെ ഓഫിസെന്ന് പരിചയപ്പെടുത്തിയ കെട്ടിടത്തിലും പിന്നീട് മുംതസയില്‍ അക്കൗണ്ടന്റിന്റെ ഓഫിസെന്ന് പരിചയപ്പെടുത്തിയ കെട്ടിടത്തിലും പോകുകയായിരുന്നുവത്രെ. മഗ്‌രിബിന്റെ സമയമായതിനാല്‍ അക്കൗണ്ടന്റ് പള്ളിയില്‍ പോയിരിക്കുകയാണെന്നും കാത്തിരിക്കാമെന്നുമാണ് ഇയാള്‍ കടയില്‍ നിന്നും കൂടെയെത്തിയ ജീവനക്കാരനോട് പറഞ്ഞത്. പള്ളിയില്‍ പോയി നമസ്‌ക്കരിച്ചോളൂവെന്ന് ഉപഭോക്താവെന്ന വ്യാജേന എത്തിയയാള്‍ ജീവനക്കാരനെ നിര്‍ബന്ധിച്ചുവെങ്കിലും അയാള്‍ അതിന് വഴങ്ങുകയുണ്ടായില്ല. തുടര്‍ന്ന് ഏതാനും സമയം കഴിഞ്ഞപ്പോള്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തത് ശരിയായ സ്ഥലത്തല്ലാത്തതിനാല്‍ എടുത്തു മാറ്റിയില്ലെങ്കില്‍ പൊലീസ് ഫൈന്‍ ഇടുമെന്നും പറഞ്ഞ് തട്ടിപ്പുകാരന്‍ വാഹനത്തിനടുത്തേക്ക് പോവുകയായിരുന്നുവത്രെ. കൂടെയുണ്ടായിരുന്ന അല്‍ മസാക്കിലെ ജീവനക്കാരന്‍ മന്‍സൂര്‍ സമീപത്ത് എത്തുമ്പോഴേക്കും വേഗത്തില്‍ വാഹനവുമെടുത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വാഹനം റോഡിന്റെ മധ്യത്തിലുള്ള അടയാളത്തിലായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. അതിനാലാണ് പാര്‍ക്കിംഗില്‍ നിര്‍ത്തിടണമെന്ന് തട്ടിപ്പുകാരന്‍ പറഞ്ഞത് ശരിയായിരിക്കുമെന്ന് വിശ്വസിച്ചതെന്ന് മന്‍സൂര്‍ പറയുന്നു. പാര്‍ക്ക് ചെയ്ത വാഹനത്തിലേക്ക് കയറാന്‍ താന്‍ എത്തുമ്പോഴേക്കും അയാള്‍ വേഗത്തില്‍ ഓടിച്ചു പോയെന്നും മന്‍സൂര്‍ പറയുന്നു.
514225 നമ്പര്‍ നിസ്സാന്‍ പട്രോള്‍ വാഹനത്തിലാണ് സാധനം വാങ്ങാന്‍ ഇയാള്‍ കടയിലെത്തിയത്. കനേഡിയന്‍ പൗരയായ അമ്മയുടെ ഇന്ത്യക്കാരനായ പുത്രനാണ് താനെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയതെന്ന് കടയിലെ ജീവനക്കാര്‍ പറയുന്നു.
മോട്ടോറുകള്‍ക്ക് 7050 റിയാലാണ് വില വരിക. സംഭവത്തെ തുടര്‍ന്ന് കടയുടമ മിസൈമീര്‍ പൊലീസില്‍ പരാതി നല്കി. ആറ് മാസം മുമ്പ് ഇവരുടെ സഹലിയയിലെ സ്റ്റോറില്‍ നിന്നും ഒന്നര ലക്ഷം റിയാല്‍ വിലയുള്ള കോപ്പര്‍ പൈപ്പുകള്‍ മോഷണം പോയിരുന്നു.
തട്ടിപ്പ് നടത്തിയ വാഹനത്തിന്റെ നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ നിരവധി ട്രാഫിക്ക് ലംഘനങ്ങള്‍ ഉള്ളതായും ആയിരക്കണക്കിന് റിയാല്‍ പിഴയുള്ളതായും കണ്ടെത്തിയതായും കബളിപ്പിക്കപ്പെട്ട കടയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!