പെണ്‍വാണിഭം നടത്തിയ ശിവസേന വനിത നേതാവ്‌ അറസ്റ്റില്‍

Untitled-1 copyമുംബൈ: മുംബൈയില്‍ പെണ്‍വാണിഭം നടത്തിയ ശിവസേന വനിത നേതവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കല്യാണ്‍ സ്വദേശിയായ പ്രാദേശിക നേതാവ്‌ ശോഭ ഗാല്‍മധുവാണ്‌ അറസ്‌റ്റിലായത്‌. ലോഡ്‌ജ്‌ കേന്ദ്രീകരിച്ചാണ്‌ ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്‌. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക്‌ എത്തിച്ച്‌ നല്‍കുകയായിരുന്നു നേതാവ്‌ ചെയ്‌തിരുന്നത്‌.

ആവശ്യക്കാരില്‍ നിന്ന്‌ വന്‍ തുക ഇടാക്കുന്ന ഇവര്‍ പെണ്‍കുട്ടികള്‍ക്ക്‌ 200 മുതല്‍ 500 രൂപ വരെ മാത്രമാണ്‌ നല്‍കിയിരുന്നത്‌.താനെ പോലീസിലെ മനുഷ്യക്കടത്ത്‌ വിരുദ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ്‌ ഉല്ലാസ്‌ നഗറിലെ ലോഡ്‌ജില്‍ നിന്ന്‌ ശോഭയടക്കുമള്ളവര്‍ പിടിയിലാവുന്നത്‌.

ലോഡ്‌ജ്‌ വളഞ്ഞാണ്‌ ശോഭയുള്‍പ്പെടെയുള്ള സംഘത്തെ പോലീസ്‌ വലയിലാക്കിയത്‌.