ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ ഇറങ്ങി

shine-tom-chackoകൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവനടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഷൈന്‍ പുറത്തിറങ്ങിയത്.

തന്നെ ആരെങ്കിലും കുടുക്കിയതാണൊ എന്നറിയില്ലെന്നു ഷൈന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. തിങ്കളാഴ്ചയാണു ഷൈന്‍ ഉള്‍പ്പെടെ കേസിലെ ഏഴു പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രതികളെല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, ആഴ്ചയിലൊരു ദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം. എന്നിവയാണു പ്രധാന ജാമ്യോപാധികള്‍.

ജനുവരി 31 നായിരുന്നു കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായി ഷൈന്‍ ടോം ഉള്‍പ്പടെയുള്ള എഴ് പ്രതികളെ പോലീസ് പിടികൂടിയത്. ബ്‌ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, സ്‌നേഹ ബാബു, സിന്‍സി ബാബു എന്നിവര്‍ക്കും ഷൈനിനൊപ്പം ജാമ്യം ലഭിച്ചു.