ശിഖര്‍ ധവാന്‍ ട്വിറ്ററിലെ ജനപ്രിയ താരം

downloadപെര്‍ത്ത്: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. അയര്‍ലന്‍ഡിനെതിരെയുള്ള സെഞ്ചുറി പ്രകടനമാണ് ധവാനെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളുടെ താരമാക്കിയത്. അയര്‍ലന്‍ഡിനെതിരെ 260 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ധവാന്റെ സെഞ്ചുറി അനായാസ ജയത്തിലെത്തിച്ചു.

പിന്നാലെയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ താരം ധവാനാണെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തിയത്. 333 റണ്‍സോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ലങ്കയുടെ തന്നെ തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് റണ്‍വേട്ടക്കാരില്‍ മുന്നില്‍.

അയര്‍ലന്‍ഡിനെതിരെ ശിഖര്‍ ധവാനൊപ്പം 174 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായ രോഹിത് ശര്‍മയാണ് ട്വിറ്ററിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമന്‍. രോഹിതും ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അടിച്ച 174 റണ്‍സ് ഇന്ത്യന്‍ റെക്കോര്‍ഡാണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ട്വിറ്ററിലെ പോപ്പുലര്‍ താരങ്ങളില്‍ മൂന്നാമന്‍.