ലൈംഗികാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര രൂപേഷ് പോളിനെതിരെ

sherlyn_chopraപ്രശസ്ത നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര കാമസൂത്ര 3 ഡിയുടെ സംവിധായകന്‍ രൂപപേഷ് പോളിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത്. സംവിധായകന്‍ തന്നെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് ഷെര്‍ലിന്‍ ചോപ്ര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് തനിക്ക് ചിത്രത്തില്‍ അഭിനയിച്ചതിനുള്ള ബാക്കി പ്രതിഫലം നല്‍കില്ലെന്നും ഭീഷണിപ്പെടുത്തിയതായും ഷെര്‍ലിന്‍ ചോപ്ര തന്റെ പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ തന്റെ നഗ്ന ചിത്രങ്ങള്‍ നീലചിത്ര വിപണിയില്‍ നല്‍കുമെന്നും ഭീഷണിപ്പെടുത്തിയതായും ഷെര്‍ലിന്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഷെര്‍ലിന്‍ ചോപ്ര തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് രൂപേഷ് പോള്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിന് പിറകെയാണ് ഷെര്‍ലിന്‍ ചോപ്ര രൂപേഷ് പോളിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ സംഭവത്തോടെ കാമസൂത്ര 3 ഡിയുടെ സംവിധായകനും നായികയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്