ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി ചുമതലയേറ്റു

തിimagesരു : മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലികൊടുത്തു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന കേന്ദ്രമന്ത്രിമാര്‍, ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ണ്ണാടകാ ഗവര്‍ണ്ണര്‍ എച്ച്ആര്‍ ഭരദ്വാജ് ആണ് ഷീലാ ദീക്ഷിദ് ചുമതലയേല്‍ക്കുന്നതുവരെ ഗവര്‍ണ്ണറുടെ അധികാര ചുമതല വഹിച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് നിഖില്‍കുമാര്‍ കേരളാ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചത്. ബീഹാറിലെ ഔറംഗാബാദ് മണ്ഡലത്തില്‍ നിന്നാണ് നിഖില്‍കുമാര്‍ ജനവിധി തേടുന്നത്. ഒന്നാം യുപിഎ കാലത്തും ഔറംഗാബാദില്‍ നിന്നും നിഖില്‍കുമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.