‘ഷീ ഓട്ടോ’തേഞ്ഞിപ്പലത്ത്‌

0തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിച്ച ‘ഷീ ഓട്ടോ’പദ്ധതി പ്രകാരം ഡ്രൈവിങ്‌ ലൈസന്‍സും ബാഡ്‌ജുമുള്ള 10 വനിതകള്‍ക്ക്‌ ഓട്ടോറിക്ഷ വാങ്ങി നല്‍കും. 50,000 രൂപ സബ്‌സിഡിയോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. അഞ്ച്‌ ലക്ഷം പഞ്ചായത്ത്‌ നല്‍കും. ബാക്കി തുക ഗുണഭോക്താക്കള്‍ക്ക്‌ ബാങ്ക്‌ മുഖേന ലഭ്യമാക്കും. പദ്ധതി പ്രകാരം ഓട്ടോ ലഭിക്കുന്നതിന്‌ ഈ മാസം 24 വരെ അപേക്ഷിക്കാം. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അടുത്ത ഗ്രാമസഭയില്‍ ഗുണഭോക്തൃ ലിസ്റ്റ്‌ തയ്യാറാക്കും. മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ഓട്ടോകള്‍ വാങ്ങി നല്‍കുമെന്ന്‌്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. പി മുഹമ്മദ്‌ ഉസ്‌മാന്‍, സെക്രട്ടറി കെ. അബുഫൈസല്‍ എന്നിവര്‍ അറിയിച്ചു.