Section

malabari-logo-mobile

ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

HIGHLIGHTS : ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ്

12Shashi-Tharoorന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

തരൂര്‍ നേരത്തെ നല്‍കിയ മൊഴികളും പോലീസ് അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും അവലോകനം ചെയ്യുമ്പോഴുണ്ടായ അവ്യക്തത നീക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. തരൂരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാനുണ്ടെന്നും പോലീസ് പറയുന്നു. ഐ പി എല്‍ സംബന്ധിച്ചും തരൂരിനോട് ആരായും.

sameeksha-malabarinews

സുനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരേയും സുനന്ദയുടെ മകന്‍ ശിവ് മേനോനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശശി തരൂരും സുനന്ദയും തമ്മിലുളള ബന്ധത്തെക്കുറിച്ച് ശിവ മേനോന്‍ അന്വേഷണ സംഘത്തോട് വിശദമായി സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യഹര്‍ജി കോടതി തള്ളി. കൊലപാതകം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടാണ് അന്വേഷണം തുടങ്ങിയതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും നിലവില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!