വാക്ക്‌ തര്‍ക്കം;ഷാര്‍ജയില്‍ 2 പേര്‍ കുത്തേറ്റു മരിച്ചു;2 പേര്‍ക്ക്‌ ഗുരുതരപരിക്ക്‌

knife3n-1-web copyഷാര്‍ജ: വാക്ക്‌ തര്‍ക്കത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ രണ്ടുപേര്‍ കുത്തേറ്റുമരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. ഷാര്‍ജയിലാണ്‌ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്‌. അല്‍ഷാര്‍ജ പ്രദേശത്ത്‌ ഞായറാഴ്‌ച ഉച്ചയോടെയാണ ്‌ നാലുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്‌.

വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക്‌ മാറിയതോടെ ഇത്‌ കണ്ട്‌ നിന്ന ഒരാള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പരിക്കേറ്റ ഒരാളെ അല്‍ ഖ്വാസിമി ആശുപത്രിയിലും മറ്റൊരാളെ അല്‍ കുവൈത്തി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. അതെസമയം കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നിരവധി പേരെ ചോദ്യം ചെയ്‌തുവരികയാണ്‌.

Related Articles