Section

malabari-logo-mobile

ഷാര്‍ജ ജയിലില്‍ നിന്ന് 149 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

HIGHLIGHTS : ഷാര്‍ജ : കേരളമുഖ്യമന്ത്രിക്ക് ഷാര്‍ജ സുല്‍ത്താന്‍ നല്‍കിയ വാക്ക് പാലിച്ചു. ഗുരതരമായ കുറ്റങ്ങളൊഴികെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഷാര്‍ജയില്‍

ഇവര്‍ മടങ്ങേണ്ടതില്ല ഷാര്‍ജയില്‍ തന്നെ തുടരാം

ഷാര്‍ജ : കേരളമുഖ്യമന്ത്രിക്ക് ഷാര്‍ജ സുല്‍ത്താന്‍ നല്‍കിയ വാക്ക് പാലിച്ചു. ഗുരതരമായ കുറ്റങ്ങളൊഴികെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ. ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി നടത്തി കൂടിക്കാഴ്ചയില്‍ നടത്തിയ അഭ്യര്‍ത്ഥനപ്രകാരമാണ് ഇത്രയധികം പേര്‍ക്ക് ഒറ്റയടിക്ക് മോചനം സാധ്യമായത്.
തൊഴില്‍ തര്‍ക്കം, വിസാ പ്രശ്‌നം അടക്ക്മുള്ള കേസുകളില്‍ പെട്ട മലയാളികളെ നാട്ടിലേക്ക് അയക്കണമെന്നാണ് പിണറായി ആവിശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ സമാനകുറ്റത്തിന് ജയിലില്‍ കിടക്കുന്ന മറ്റ് ഇന്ത്യക്കാര്‍ക്കും ഗുണമുണ്ടായി. ഇവരും വിട്ടയക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ഷാര്‍ജയില്‍ വീണ്ടും ജോലിചെയ്യാനും വിട്ടയക്കപ്പെട്ടവര്‍ക്കും അവസരം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!