ഷാര്‍ജയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്

ഷാര്‍ജ: വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. പാകിസ്താനി സ്വദോശികളായ രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. 2016 ഡിസംബറില്‍ മൈസലൂണ്‍ പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മോഷണത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കേസ്.

മുഖം മൂടിയണിഞ്ഞ് രാവിലെ ഏഴ്മണിയോടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ പ്രതികള്‍ പണം അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത് തടഞ്ഞ കടയുടമയെ കത്തികൊണ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ തങ്ങള്‍കൊല്ലാന്‍ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും മോഷ്ടിക്കുന്നതിനിടയില്‍ അറിയാതെ സംഭവിച്ചുപോയതാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.