ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനം ഇടിച്ച് യുവാവ് മരണപ്പെട്ടു. കാഞ്ഞങ്ങാട് മീനാപ്പീസ് മദ്രസക്ക് സമീപം താമസിക്കുന്ന ചെരക്കാടത്ത് മുഹമ്മദിന്റെ മകന്‍ ജാഫര്‍(28)ആണ് മരിച്ചത്.

സെപ്റ്റംബര്‍ 18 ന് വൈകീട്ട് ഷാര്‍ജയില്‍ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പാക്കിസ്താന്‍ സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സജയില്‍ ബന്ധുവിന്റെ ബുര്‍ത്തുകാല്‍ ഓറഞ്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ജാഫര്‍. പിതാവിന് അസുഖമായതിനാല്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ഉമ്മ:കുഞ്ഞാമിന. സഹോദരങ്ങള്‍:ഹൈദര്‍(അജ്മാന്‍),ഹാജറ, ആയിശ,സൗദ,സാബിറ,റാഷിദ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.