ഷാര്‍ജയില്‍ മദ്യവില്‍പ്പനയ്‌ക്കിടെ ഇന്ത്യക്കാരനായ യുവാവ്‌ പിടിയിലായി

sharjaഷാര്‍ജ: മദ്യവില്‍പ്പനയ്‌ക്കിടെ ഇന്ത്യക്കാരനായ യുവാവ്‌ അറസ്റ്റിലായി. ഖോര്‍ഫകാനിലെ പഴയ മാര്‍ക്കറ്റില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ്‌ ഇന്ത്യക്കാരനായ യുവാവിനെ ഷാര്‍ജ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളുടെ പക്കല്‍ നിന്നും വന്‍ മദ്യശേഖരം പോലീസ്‌ പിടികൂടി.

ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ഇന്‍വസ്‌റ്റിഗേഷന്‍ വിഭാഗമാണ്‌ പ്രതിയെ പിടികൂടിയത്‌. മദ്യം വാങ്ങാനെന്ന വ്യാജേന വേഷം മാറിയത്തിയ ഉദ്യോഗസ്ഥരാണ്‌ പ്രതിയെ കുടുക്കിയത്‌. ഫുജൈറ പോലീസിന്റെ സഹായത്തോടെയാണ്‌ ഇയാളില്‍ നിന്നും വന്‍ മദ്യ ശേഖഥരം പിടികൂടിയത്‌.

അറസ്റ്റിലായ പ്രതി ഇന്ത്യക്കാരനാണെന്നു മാത്രമെ റിപ്പോര്‍ട്ടുകളില്‍ പറയുന്നുള്ളു. എന്നാല്‍ ഇയാള്‍ ഏത്‌ സംസ്ഥാനക്കാരനാണെന്ന വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.