ഷാര്‍ജയില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് വെന്തുമരിച്ചു. അറബ് യുവാവാണ് മരിച്ചത്. മലീഹ റോഡില്‍ വെച്ച് കാറിന്റെ ടയര്‍പൊട്ടിയതിനെ തുര്‍ന്ന് തീപിടിക്കുകയായിരുന്നു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു.

അപകടം സംഭവിച്ച ഉടന്‍തന്നെ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മേജര്‍ ഖട്ടര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.