ഷാര്‍ജയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാര്‍ ഇടിച്ച്‌ മരിച്ചു

ഷാര്‍ജ:സ്‌കൂള്‍ ബസ്‌ കയറുന്നതിനായി റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ നാലുവയസ്സുകാരന്‍ മരിച്ചു. പാക്കിന്‍ സ്വദേശിയായ ബാലനാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെയാണ്‌ ഷാര്‍ജ നസ്രിയ്യ ഭാഗത്ത്‌ അപകടം സംഭവിച്ചത്‌.

അപകടസ്ഥലത്ത്‌ ഉടനെത്തിയ പോലീസ്‌ ആംബുലന്‍സില്‍ കുട്ടിയെ പെട്ടന്നുതന്നെ അല്‍ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയെ തുടര്‍ന്ന്‌ ശരീരത്തിന്റെ ആന്തരിക ഭാഗത്തുണ്ടായ രക്തസ്രാവമാണ്‌ മരണത്തിന്‌ കാരണമായത്‌.

അമിത വേഗതിയിലെത്തിയ കാറിലെ ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകട കാരണമെന്ന്‌ പോലീസ്‌ അറിയിച്ചു. കാര്‍ഡ്രൈവറെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.