ഷാര്‍ജയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: ഷാര്‍ജയില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ കാറിനുളളില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. ഡിക്‌സണ്‍(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഡിക്‌സണ്‍.

ജൂലൈ 30 നാണ് ജോലി രാജിവെക്കാനായി ഡിക്‌സന്‍ ഷാര്‍ജയിലെത്തിയത്. എന്നാല്‍ ആഗസ്റ്റ് ഒന്നുമുതല്‍ ഡിക്‌സനെ കാണാനില്ലായിരുന്നു. തലേദിവസം വരെ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ഷാര്‍ജ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാര്‍ജ ലേഡീസ് ക്ലബ്ബിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.