Section

malabari-logo-mobile

ബിസിസിഐ അധ്യക്ഷ സ്ഥനത്തേക്ക്‌ ശരത്‌ പവാര്‍ മത്സരിക്കും

HIGHLIGHTS : ദില്ലി: ബിസിസിഐ തെരഞ്ഞെടുപ്പില്‍ അധ്യക്ഷസ്ഥനത്തേക്ക്‌ ശരത്‌ പവാര്‍ മത്സരിക്കും. എന്‍ ശ്രീനിവാസന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌. നിലവി...

sharad-pawarദില്ലി: ബിസിസിഐ തെരഞ്ഞെടുപ്പില്‍ അധ്യക്ഷസ്ഥനത്തേക്ക്‌ ശരത്‌ പവാര്‍ മത്സരിക്കും. എന്‍ ശ്രീനിവാസന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌. നിലവില്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റാണ്‌ പാര്‍ലമെന്റ്‌ അംഗം കൂടിയാണ്‌ ശരത്‌ പവാര്‍.

2005 മുതല്‍ 2008 വരെ പവാര്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തിന്റെ ചുമതല വഹിച്ചു. 2010 മുതല്‍ 2012 വെരെ ഇന്റര്‍നാഷ്‌ണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐസിസി) അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

sameeksha-malabarinews

രണ്ട്‌ തവണ ഐപിഎല്‍ കോഴയെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ 22 ന്‌ സുപ്രീംകോടതി ആറാഴ്‌ചയ്‌ക്കുള്ളില്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടപ്പ്‌്‌ നടത്തണമെന്ന്‌ ഉത്തരവിട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!