ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസിയുടെ പരാതി

SHANI MOL USAMAN_jpg_0_0ആലപ്പുഴ : എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസിയുടെ പരാതി. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറാണ് ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രചരണത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍ വിട്ട് നില്‍ക്കുകയാണെന്ന് നേരത്തെ റിേപ്പാര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ, വയനാട്, പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങളിലേക്ക് ഷാനിമോളുടെ പേര് സജീവമായി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനത്തില്‍ ഷാനിമോളെ തഴയുകയായിരുന്നു. സിറ്റിങ്ങ് എംപിമാര്‍ തന്നെ വയനാട്ടിലും, ആലപ്പുഴയിലും, പത്തനംതിട്ടയിലും മല്‍സര രംഗത്ത് എത്തിയതാണ് ഷാനിമോള്‍ ഉസ്മാന് സീറ്റ് നിഷേധിക്കാന്‍ കാരമണമായത്.

ഇത് ചൂണ്ടികാട്ടി ഷാനിമോള്‍ ഉസ്മാന്‍ ഹൈകമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഈ സാഹചര്യം നിലനില്‍ക്കെയാണ് ആലപ്പുഴയിലെ സിറ്റിങ്ങ് എംപിയായ സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ഷാനിമോള്‍ ശ്രമിച്ചെന്ന ആരോപണം ഡിസിസി പ്രസിഡന്റ് തന്നെ ഉന്നയിച്ചിരിക്കുന്നത്.