ഷംസീറിന് കിര്‍മാണി മനോജുമായി അടുത്ത ബന്ധം; കെകെ രമ

K.K-Ramaകോഴിക്കോട് : എല്‍ഡിഎഫിന്റെ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിനെതിരെ ആര്‍എംപി രംഗത്ത്. ടിപി വധകേസിലെ പ്രതി കിര്‍മാണി മനോജുമായി ഷംസീറിന് അടുത്ത ബന്ധമുണ്ടെന്ന് ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. ഷംസീറിനെതിരെ അനേ്വഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

കിര്‍മാണി മനോജ് ഷംസീറിനെ പലതവണ ഫോണില്‍ വിളിച്ചതായും രമ ആരോപിച്ചു. 2012 ഏപ്രില്‍ 9,10 മെയ് 3 തിയ്യതികളില്‍ കിര്‍മാണി മനോജ് ഷംസീറിനെ വിളിച്ചിട്ടുണ്ടെന്ന് രമ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന ഫോണ്‍ രേഖകളും രമ പുറത്തു വിട്ടു. ഇക്കാര്യത്തില്‍ അനേ്വഷണം വേണമെന്ന് രമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം രമക്കെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.