ഷാരൂഖിന് പരിക്ക്

downloadമുംബൈ : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. തലക്കും മുഖത്തുമാണ് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന് വീണാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഷാരൂഖിനെ ഇപ്പോള്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.