ശബരിമലയില്‍ ഭക്തയെ തടഞ്ഞ് പ്രതിഷേധക്കാര്‍

ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തിയ ഭക്തയെ പ്രതിഷേധക്കാര്‍ തടഞ്ഞു. തമിഴ്‌നാട് തിരുച്ചിറപള്ളി സ്വദേശിനിയായ 53 വയസ് കഴിഞ്ഞ സ്ത്രീയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നടപന്തലില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശിനിയായ ലതയെ തടഞ്ഞത്. തുടര്‍ന്ന് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.

ഭര്‍ത്താവിനും മകനുമൊപ്പമാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പലഭാഗത്തുനിന്നായി നൂറുകണക്കിന് പേര്‍ ഓടിക്കൂടി തടസം സൃഷ്ടിക്കുകയായിരുന്നു.

പിന്നീട് പോലീസ് സുരക്ഷയില്‍ ഇവര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.

Related Articles