Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിസമരം ഒത്തുതീര്‍ന്നു

HIGHLIGHTS : തേഞ്ഞിപ്പലം :കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ 148 ദിവസമായി നടന്നവരുന്ന വിദ്യാര്‍ത്ഥി സമരം

dyfiതേഞ്ഞിപ്പലം :കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ 148 ദിവസമായി നടന്നവരുന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. ഇന്ന്‌ ഏറെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ്‌ ഒത്തുതീര്‍പ്പുവ്യവസ്ഥകളുണ്ടായത്‌്‌

ഒത്തുതീര്‍പ്പ്‌ വ്യവസ്ഥപ്രകാരം പുരുഷ ഹോസ്‌റ്റലിന്റെ അനക്‌സില്‍ താമസിക്കുന്ന സാശ്രയ കായികവിദ്യാര്‍ത്ഥികളെ പുതിക്കപണിത ഗസ്റ്റ്‌ഹൗസിന്‌ പിന്നിലേക്ക്‌ മാറ്റും. മെസ്സ്‌ പൊതുവായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാം.
തുടങ്ങിയ 12 നിര്‍ദ്ദേശങ്ങളാണ്‌ വ്യവസ്ഥയിലുള്ളത്‌.
ഇന്നത്തെ സംഘര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ ഇതേ തുടര്‍ന്ന്‌ ഒരാഴ്‌ചക്ക്‌ ഹോസ്‌റ്റലുകള്‍ അടച്ചിടും..വിദേശകളും അന്യസംസ്ഥാനവിദ്യാര്‍ത്ഥികളുമൊഴികയുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഒരാഴ്‌ചക്ക്‌ ഹോസ്‌റ്റല്‍ വിട്ടുപോകണം.

sameeksha-malabarinews

ചര്‍ച്ചയില്‍ വൈസ്‌ചാന്‍സലര്‍, പ്രോ വൈസ്‌ ചാന്‍സലര്‍, സിന്‍ഡിക്കേറ്റ്‌ അംഗം വിശ്വനാഥ്‌ രജിസ്‌ററാര്‍, എസ്‌എഫ്‌ഐ നേതാക്കളായ വിവേക്‌,വിപി സാനു, അബ്ദുള്ള നവാസ്‌ എന്നിവരും പങ്കെടുത്തുdyfi

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!