വിദ്യഭ്യാസമന്ത്രി പഠിച്ച വിദ്യാലയത്തില്‍ എസ്‌എഫ്‌ഐയുടെ പാഠപുസ്‌തകവിതരണം

Story dated:Thursday July 16th, 2015,03 26:pm
sameeksha sameeksha


sfiപരപ്പനങ്ങാടി :പാഠപുസ്‌തകം വൈകുനെതിരെ എസ്‌എഫ്‌ഐ നടത്തിവരുന്ന പ്രതീകാത്മകസമരം വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ്‌ പഠിച്ച വിദ്യാലയത്തിലും. അബ്ദുറബ്ബ്‌  പ്രൈമറി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പിസ്‌കൂളിലാണ്‌ ഇന്ന്‌ എസ്‌എഫ്‌ഐയുടെ നേതത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്‌തകം വിതരണം ചെയ്‌തത്‌. രണ്ടാംക്ലാസിലേയും നാലാം ക്ലസിലേയും പാഠപുസ്‌തകത്തിന്റെ കോപ്പികളാണ്‌ വിതരണം ചെയ്‌തത്‌.


പാഠപുസ്‌തകവിതരണം  യുവകവി ശ്രീജിത്ത്‌ അരിയല്ലുര്‍ നിര്‍വഹിച്ചു. എസ്‌എഫ്‌ഐ തിരുരങ്ങാടി ഏരിയാ സക്രട്ടറി അമല്‍, ഏരിയാകമ്മറ്റിയംഗം അഖില്‍ ആനന്ദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം തിരൂര്‍ പുറത്തൂരിലെ കൈനികര എല്‍പി സ്‌കൂളില്‍ പഠനപുസ്‌തകം വിതരണം ചെയ്യനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തിരുന്നു. ഇവിടെ പുസ്‌തകങ്ങള്‍ കീറിയെറിയുന്ന സാഹപര്യവുമാണ്ടായിരുന്നു. സ്‌കൂള്‍ തുറന്ന രണ്ട്‌ മാസമായിട്ടും പാഠപുസ്‌തകങ്ങള്‍
ലഭിക്കാത്തതിനെ തുടര്‍ന്ന രക്ഷിതാക്കളടക്കം ശക്തമായ പ്രതിഷേധത്തിലാണ്‌