യുവതിയെ കയറിപിടിച്ച യുവാവ്‌ പിടിയില്‍

പരപ്പനങ്ങാടി: റെയിലിന്റെ ഓരത്തുകൂടിയുള്ള വഴിയിലുടെ നടന്നപോകുകയായിരുന്ന യുവതിയ കയറിപിടിച്ച്‌ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക്‌ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ്‌ പിടികുടി. പരപ്പനങ്ങാടി പൊക്കാട്ട്‌ വിനു(30) ആണ്‌ അറസ്റ്റിലായത്‌.

തിങ്കളാഴ്‌ച പരപ്പനങ്ങാടി അയ്യപ്പനകാവ്‌ ഭാഗത്ത്‌ റെയിലിനടുത്താണ്‌ സംഭവം നടന്നത്‌. യുവതിയെ വലിച്ചിഴക്കുന്നത്‌ കണ്ട്‌ നാട്ടുകാര്‍ കുടിയതോടെയാണ്‌്‌ ഇയാള്‍ ഈ ശ്രമം ഉപേക്ഷിച്ചത്‌.
യുവതിയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു.