ടെക്‌നോപാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം;ഇരകളില്‍ വിദ്യാര്‍ത്ഥിനികളും ജുനിയര്‍ നടിമാരും

Untitled-1 copyതിരൂ: തിരുവനന്തപരുത്തെ കഴക്കുട്ടത്ത്‌ അറസ്റ്റിലായ പെണ്‍വാണിഭസംഘത്തലവന്‍ ജിജുവിന്റെ വലയില്‍ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ബംഗളൂരുവില്‍ പഠിക്കുന്ന നഴ്‌സിങ്ങ്‌. എഞ്ചിനിയറിങ്ങ്‌ കോഴിസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ്‌ സംഘത്തിലുള്ളത്‌. ബംഗളൂരില്‍ പഠിക്കുന്ന കുട്ടികള്‍ ഫ്‌ളൈറ്റില്‍ സ്ഥലത്തെത്തി ആവശ്യം കഴിഞ്ഞയുടന്‍ തിരിച്ചുപോകുന്നതാണ്‌ പതിവ്‌.

സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ച പോലീസ്‌ കഴക്കൂട്ടത്തിന്‌ സമീപത്ത്‌ പാങ്ങപ്പാറയിലെ സ്വകാര്യ ഫ്‌ളാറ്റില്‍ വ്യാഴാഴ്‌ച പകലും രാത്രിയും നടത്തിയ റെയിഡിലാണ്‌ പ്രതികളെ പിടികൂടിയത്‌. ലൊക്കാന്‍ഡോ എന്ന വെബ്‌സൈറ്റിലൂടെയും വാട്‌സ്‌ആപ്പ്‌ പോലെയുള്ള മെസേജിംഗ്‌ ആപ്ലിക്കേഷനുകള്‍ വഴിയുമാണ്‌ ജിജു ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.

നക്ഷത്ര ഫ്‌ളാറ്റുകളില്‍ നടത്തി വന്നിരുന്ന ഈ ഇടപാടുകള്‍ക്ക്‌ ഒറ്റ രാത്രിക്ക്‌ 10000 മുതല്‍ 50000 രൂപ വരെ ഈടാക്കിയിരുന്നു. ഒരു ദിവസത്തെ പ്രതിഫലമായി 8000 രൂപ മുതല്‍ 10000 രൂപ വരെ നല്‍കിയിരുന്നു.

നടിമാര്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ജിജുവിന്റെ സംഘത്തിലുണ്ട്‌. സാമ്പത്തികസ്ഥിതി മോശമായ പെണ്‍കുട്ടികളെ റിക്രൂട്ട്‌ ചെയ്‌ത്‌ സംഘത്തിലെത്തിക്കുന്ന ഏജന്‍സിയുമായും ജിജുവിന്‌ അടുത്ത ബന്ധമുണ്ട്‌.

ആവശ്യക്കാരില്‍ ഏറെ പേരും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായ യുവാക്കളാണെന്നാണ്‌ പോലീസിന്‌ ലഭിച്ചിട്ടുള്ള വിവരം. ആറ്‌ മാസം മുമ്പാണ്‌ ജിജുവിനെയും ഒമ്പതംഗ സംഘത്തെയും പോലീസ്‌ പിടികൂടി ശിക്ഷിച്ചതെങ്കിലും ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ജിജു വീണ്ടും കഴക്കൂട്ടത്ത്‌ പെണ്‍വാണിഭം ആരംഭിക്കുകയായിരുന്നു.