Section

malabari-logo-mobile

സ്വവര്‍ഗ്ഗാനുരാഗം തെറ്റു തന്നെ;സുപ്രീം കോടതി.

HIGHLIGHTS : ദില്ലി: സ്വവര്‍ഗ്ഗാനുരാഗം കുറ്റകരം തന്നെയാണെന്ന് സുപ്രീം കോടതി. അതുകൊണ്ടുതന്നെ ഉത്തരവ് പുനഃപരിശോദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബറി...

Homo sexuaalsദില്ലി: സ്വവര്‍ഗ്ഗാനുരാഗം കുറ്റകരം തന്നെയാണെന്ന് സുപ്രീം കോടതി. അതുകൊണ്ടുതന്നെ ഉത്തരവ് പുനഃപരിശോദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബറില്‍ പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

2013 ഡിസംബര്‍ 11 ന് പുറത്തിറങ്ങിയ സുപ്രീം കോടതി വിധി പ്രകാരം സ്വവര്‍ഗ്ഗ പ്രണയത്തെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. വിധിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വിധിക്കെതിരെ ഐക്യരാഷ്ട്ര സഭ പോലും രംഗത്ത് വന്നിരുന്നു.

sameeksha-malabarinews

സ്വവര്‍ഗ്ഗരതി കുറ്റമാണെന്ന ഭരണഘടനയിലെ 377 ാം വകുപ്പ് നിയമപരമാണെന്ന കാര്യത്തില്‍ കോടതി ഉറച്ച് നിന്നു. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തും, എസ് ജെ മുഖോപാധ്യയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജ്ജി തള്ളിയത്.

സ്വര്‍ഗ്ഗ രതി കുറ്റമല്ലെന്ന് നാലുവര്‍ഷം മുമ്പ് ദില്ലി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതെ തുടര്‍ന്ന് പലരു തങ്ങളുടെ സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തുകയും അവര്‍ക്കൊപ്പം താമസം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം ഉയര്‍ന്നത്.

ഈ വിധി ഇവര്‍ക്കെതിരാണെങ്കിലും അന്തിമ വിധിക്ക് നിയമ പ്രാബല്യം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ആ വിധിക്കായി എന്താകുമെന്ന ആശങ്കയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!