ലൈംഗിക പീഡന കേസ്; സന്തോഷ് മാധവന് 8 വര്‍ഷം തടവ്

santhosh madhavanഎറണാകുളം ; ലൈംഗിക പീഡന കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 8 വര്‍ഷം തടവ് വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.

എന്നാല്‍ ഒരു കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ മേല്‍ക്കോടതി റദ്ധാക്കി. രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ 8 വര്‍ഷം വീതം 16 വര്‍ഷമായിരുന്നു കീഴ്‌ക്കോടതി ശിക്ഷ വിധിച്ചത്.

അതേസമയം വിചാരണ വേളയില്‍ ഒരു പെണ്‍കുട്ടി മൊഴി മാറുകയും മറ്റേ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ ഒരു കേസില്‍ സന്തോഷ് മാധവനെ വെറുതെ വിടുകയായിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് സന്തോഷ് മാധവന്‍ വീഡിയോയായി ചിത്രീകരിച്ചെങ്കിലും ഇതിന്റെ ആധികാരകതയെ കുറിച്ച് സംശയമുള്ളതിനാല്‍ കോടതി അത് തെളിവായി സ്വീകരിച്ചിരുന്നില്ല.