വിവാഹത്തിന് മുമ്പ് സെക്‌സ് നിര്‍ബന്ധമാണ്; നടി ഷെര്‍ലിന്‍ ചോപ്ര

sherlin chopraവിവാദങ്ങള്‍ ഹരമാക്കി മാറ്റിയ കാമസൂത്ര ഫെയിം ബോളിവുഡ് മാദക നായിക ഷെര്‍ലിന്‍ ചോപ്രയുടെ പുത്തന്‍ പ്രസ്താവന ഏറെ ചര്‍ച്ചയാകുന്നു. വിവാഹത്തിന് മുമ്പ് സെക്‌സിലേര്‍പ്പെടുന്നത് സ്വീകാര്യമാണെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ അഭിപ്രായം. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഷെര്‍ലിന്റെ ഈ പ്രതികരണം.

വിവാഹ ജീവിതം ശരിക്കും പേടിപ്പെടുത്തുന്നതാണെന്നും തന്റെ പങ്കാളിയില്‍ നിന്ന് യഥാര്‍ത്ഥമായ പ്രണയവും അംഗീകാരവുമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഷെര്‍ലിന്‍ പറയുന്നു. പ്രണയമെന്നത് അവസാനമില്ലാത്ത പാഷനാണെന്നും പ്രണയത്തില്‍ വിശ്വസ്യത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഷെര്‍ലിന്‍ അഭിപ്രായപ്പെട്ടു.

മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്ര 3 ഡിയാണ് ഷെര്‍ലിന്‍ ചോപ്രയുടെ പുറത്തുവരാനുള്ള ചിത്രം. ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി മണിക്കൂറുകളോളം പൂര്‍ണ്ണ നഗ്നയായി ഷെര്‍ലിന്‍ സെറ്റിലിരുന്നത് ഗോസിപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.